08:42pm 07 September 2026
NEWS
വായനശാല മാത്രം പോരാ, വായനയും വേണം: സജി ചെറിയാൻ
03/11/2025  08:22 PM IST
nila
വായനശാല മാത്രം പോരാ, വായനയും വേണം: സജി ചെറിയാൻ

വെൺമണി: വലിയ വായനശാലകൾ നിർമ്മിച്ചതുകൊണ്ടു മാത്രമായില്ല, നല്ല വായനയും ഉറപ്പാക്കണമെന്ന് ഫിഷറീസ് - സംസ്കാരിക-യുവജനകാര്യ മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചു. ഭൗതിക പുരോഗതിക്കൊപ്പം സാംസ്കാരി കോന്നമനത്തിനും മുന്തിയ പ്രാധാന്യമാണ് സർക്കാർ  നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെണ്മണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിക്കു വേണ്ടി എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് കല്യാതയിൽ നിർമ്മിച്ച സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സുനിമോൾ ടി.സി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് പി.ആർ രമേശ് കുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ജി.കൃഷ്ണകുമാർ ഫോട്ടോ അനാച്ഛാദനം ചെയ്തു. ലൈബ്രറിയിലെ ആദ്യകാല അംഗങ്ങളായ  സരോജിനി ഉണ്ണിത്താൻ, ടി.എൻ.സദാശിവൻ, വി.സി കുഞ്ഞുകുട്ടി എന്നിവർക്ക് വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ടി.എൻ സദാശിവൻ, പ്രൊഫ.എം.കെ.സാമുവേൽ എന്നിവർ സംഭാവനയായി നൽകിയ പുസ്തകങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ആർ.വിജയകുമാർ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡൻ്റ് പ്രൊഫ.ആർ.
രാജഗോപാലൻ, മഞ്ജുളാദേവി, ബി.ബാബു, അനിൽ ജോർജ്, സ്റ്റീഫൻ ശാമുവേൽ, സുഷമ.സി, ഷാജി.സി, റുമിത ഹാഷിം  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.